''അറിഞ്ഞോ? മേരി കോം ബോക്സിം​ഗിൽ സ്വർണ്ണം നേടി, പണിയൊതുക്ക്, നാമജപത്തിന് പോകാം''; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Published : Nov 25, 2018, 11:56 AM ISTUpdated : Nov 25, 2018, 02:51 PM IST
''അറിഞ്ഞോ? മേരി കോം ബോക്സിം​ഗിൽ സ്വർണ്ണം നേടി, പണിയൊതുക്ക്, നാമജപത്തിന് പോകാം''; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Synopsis

മേരി കോം ബോക്സിം​ഗിൽ സ്വർണ്ണം നേടിയെന്ന് പറയുന്ന മകളോട് ''നീ പോയി അടുക്കളേലെ പണിയൊതുക്ക്, നാമജപത്തിന് പോകാനുള്ളതാ'' എന്ന് അമ്മ പറയുന്നത് പോലെയുള്ള ആക്ഷേപ ഹാസ്യമാണ് എല്ലാ ട്രോളുകളിലും നിറയുന്നത്.

നല്ലതായാലും ചീത്തയായാലും ഒരു വാർത്തയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ട്രോൾ രൂപത്തിലായിരിക്കും. വനിതാ ബോക്സിം​ഗ് താരം മേരി കോമിന്റെ ചരിത്ര നേട്ടമാണ് ഇപ്പോൾ ട്രോൾ ​ഗ്രൂപ്പുകളിലെമ്പാടും നിറയുന്നത്. ലോക ബോക്സിം​ഗ് ചാമ്പ്യൻ ഷിപ്പിൽ ആറാം സ്വർണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ആണ് ഏറ്റവും പുതിയ വാർത്താ താരം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തിയാണ് സോഷ്യൽ മീഡിയ ട്രോളുകൾ മേരി കോമിന്റെ നേട്ടത്തെ ആഘോഷമാക്കുന്നത്. 

മേരി കോം ബോക്സിം​ഗിൽ സ്വർണ്ണം നേടിയെന്ന് പറയുന്ന മകളോട് നീ പോയി അടുക്കളേലെ പണിയൊതുക്ക്, നാമജപത്തിന് പോകാനുള്ളതാ എന്ന് അമ്മ പറയുന്നത് പോലെയുള്ള ആക്ഷേപ ഹാസ്യമാണ് എല്ലാ ട്രോളുകളിലും നിറയുന്നത്. ശബരിമല സ്ത്രീ പ്രവേശനവും നാമജപഘോഷയാത്രയും കുലസ്ത്രീ പ്രയോ​ഗവും ആണ് ട്രോളിന് കാരണമായിട്ടുള്ള പ്രധാന വിഷയങ്ങൾ.

ലോകചാമ്പ്യൻഷിപ്പിൽ ആറാം സ്വർണ്ണം നേടുന്ന വനിതാ താരം എന്ന റെക്കോർഡും കൂടിയാണ് മേരി കോം സ്വന്തമാക്കിയത്. ഉക്രൈൻ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം തോൽപിച്ചത്. ഐസിയു പോലെയുള്ള ട്രോള്‍ ഗ്രൂപ്പുകളാണ് ഈ ട്രോളുകള്‍ക്ക് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇവ ഷെയര്‍ ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നു'; പുതിയ വീഡിയോയിൽ ജന്തർ മന്തർ പരാമർശിച്ച് പ്രധാനമന്ത്രി
ഓടയിലൂടെ ഒഴുകി വന്നത് ഡീസൽ, കന്നാസുകളുമായെത്തി നാട്ടുകാർ; ഹൈവേയിൽ അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്നും ഇന്ധം കടത്തി, വീഡിയോ