
കൊല്ലം: മീ ടു കാംപയിന്‍റെ ഭാഗമായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിനെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജവയ്ക്കണമെന്ന് കൊല്ലത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിക്കുന്നു. മുകേഷിന്‍റെ കോലം കത്തിച്ചു.
ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്‍റെ വീട്ട് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരങ്ങള്‍ 200 മീറ്റര്‍ അകലെ പൊലീസ് തടയുകയാണ്.
മുകേഷിനെതിരെ മോശമായി പെരുമാറിയെന്ന ആരോപണവുമായി ടെസ ജോസഫ് എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. മീടു കാംപയിന്‍റെ ഭാഗമായി ട്വിറ്ററിലാണ് ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്‍റെ തുറന്നുപറച്ചില്‍.
ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് മോശമായി പെരുമാറിയതായും തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam