മീ ടൂ; ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി

Published : Oct 10, 2018, 03:23 PM IST
മീ ടൂ; ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി

Synopsis

സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്ന ഗായിക ചിൻമയി ശ്രീപദിന്‍റെ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചു. 


ചെന്നൈ: സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്ന ഗായിക ചിൻമയി ശ്രീപദിന്‍റെ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചു. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണ്. ഇത്തരം അപവാദ പ്രചാരണങ്ങൾ ഇപ്പോൾ സാധാരണമാണെന്നും കാലം സത്യം തെളിയിക്കുമെന്നും വൈരമുത്തു ട്വിറ്ററിൽ കുറിച്ചു.

സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നും താൻ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും ആയിരുന്നു ചിന്മയിയുടെ ആരോപണം. വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്ന് ചിന്മയി പ്രതികരിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈബർ ആക്രമണത്തിന് പിന്നാലെ നോർവെ മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു
46 ഡിഗ്രി ചൂട്! ദില്ലി ചുട്ടുപൊള്ളുന്നു, ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു