
ദില്ലി: ബി.സി.സി.ഐ. സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കെതിരെയും ലൈംഗികാരോപണ വിവാദം. വനിതാ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൽ ബിസിസിഐ ഭരണസമിതിയുൾപ്പെടെ കായിക ലോകം ഞെട്ടിയിരിക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ട് രാഹുലിനെ സമീപിച്ചപ്പോൾ മോശമായി പെരുമാറിയെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മാധ്യമപ്രവർത്തകയുടെ ആരോപണം. എന്നാൽ സംഭവത്തിൽ രാഹുൽ ജോഹ്രി പ്രതികരിച്ചിട്ടില്ല. രാഹുൽ ജോഹ്രി തനിക്കയച്ച മെസ്സേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കം യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രശസ്തരാണ് ലൈംഗികാരോപണ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ലൈംഗികാരോപണം ഉന്നയിച്ച സിനിമാ നിര്‍മാതാവ് വിന്റ നന്ദയ്‌ക്കെതിരെ നടന്‍ അലോക് നാഥ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. അലോക്‌നാഥിനെ മനപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. മീടൂ ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ മാധ്യമസ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ദല്‍ഹിയില്‍ പ്രതിഷേധസമരം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam