അമിത് ഷാ പടയൊരുക്കം തുടങ്ങി; തെരഞ്ഞെടുപ്പിന് മുമ്പേ ഛത്തീസ്ഗഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

Published : Oct 13, 2018, 02:45 PM ISTUpdated : Oct 13, 2018, 02:46 PM IST
അമിത് ഷാ പടയൊരുക്കം തുടങ്ങി; തെരഞ്ഞെടുപ്പിന് മുമ്പേ ഛത്തീസ്ഗഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

Synopsis

നാല് വട്ടം എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പ്രസിഡന്‍റായത്. അതിന് ശേഷം എന്ത് വില കൊടുത്തായാലും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

ബിലാസ്പൂര്‍: നിമയസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി കൊടുത്ത് ബിജെപി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റും മുതിര്‍ന്ന നേതാവും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാം ദയാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ചുവട് മാറ്റം നടത്തിയത്. പാലി തനാഘര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാം ദയാല്‍. ബിലാസ്പൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിംഗും പങ്കെടുത്തു.

സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന തിരിച്ചടി ലഭിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രാം ദയാല്‍ പാര്‍ട്ടി വിട്ടതിന്‍റെ ആഘാതത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് രാം ദയാലുവുമായി സംസാരിച്ചതാണെന്നും അന്ന് അദ്ദേഹം ഒരു പരാതിയും പറഞ്ഞില്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പ്രതികരിച്ചത്.

മറ്റ് കാരണങ്ങള്‍ ഒന്നും ചൂണ്ടിക്കാട്ടാനായി ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചുവട് മാറ്റം നടത്തുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഭഗേല്‍ പറഞ്ഞു. നാല് വട്ടം എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പ്രസിഡന്‍റായത്.

അതിന് ശേഷം എന്ത് വില കൊടുത്തായാലും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണായം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

അടുത്ത ദിവസം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയുള്ള രാം ദയാലിന്‍റെ മലക്കം മറിച്ചില്‍ പാര്‍ട്ടിക്ക് ക്ഷീണമാണ്. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും. സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി