
ദില്ലി: ലൈംഗികാരോപണ വിവാദത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെയുള്ള കുരുക്ക് മുറുകുന്നു. ഒരു മാധ്യമപ്രവർത്തക കൂടി എംജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡന ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയ്ക്കെതിരെ അക്ബർ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് ഒരു മുൻ സഹപ്രവർത്തക കൂടി പുറത്തെത്തിയിരിക്കുന്നത്.
ആരോപണമുന്നയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് എം.ജെ അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് കൂടെ പ്രവര്‍ത്തിച്ച യുവതി ഇംഗ്ലീഷ് മാധ്യമത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ‘എം.ജെ അക്ബര്‍ കള്ളം പറയുന്നത് നിര്‍ത്തു, നിങ്ങളെന്നെ പീഡിപ്പിച്ചു, നിങ്ങളുടെ ഭീഷണിയില്‍ ഞങ്ങള്‍ നിശബ്ദരാവില്ല’ എന്ന തലക്കെട്ടോടുകൂടിയ കത്തില്‍ താന്‍ ട്രയിനി ആയിരുന്ന സമയത്തുണ്ടായിരുന്ന അനുഭവങ്ങളാണ് യുവതി പങ്കിട്ടത്. ജോലി സംബന്ധമായ ചര്‍ച്ചള്‍ക്കു വേണ്ടി ഹോട്ടലില്‍ ചെല്ലുവാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് പീഡന ശ്രമമുണ്ടായിയെന്നും കത്തില്‍ വ്യക്തമാക്കുന്നു.
അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് അക്ബർ വാതിൽ തുറന്നു എന്നാണ് യുവതിയുടെ ആരോപണം. ഭയന്ന് വിറച്ചാണ് അന്ന് അയാളുടെ മുന്നിൽ നിന്നത്. പിന്നിടൊരിക്കൽ ബലമായി കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തു. നിലവിളിച്ച് കൊണ്ടോടി ഒരു ഓട്ടോറിക്ഷയിൽ കയറിയാണ് രക്ഷപ്പെട്ടത്. യുവതി പരാതിയിൽ വെളിപ്പെടുത്തുന്നു. പതിനേഴ് വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗികാരോപണവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇതുവരെ ഇയാൾക്കെതിരെ നിയമ നടപടി ഒന്നും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam