കസ്തൂരി രംഗന്‍  അന്തിമ വിജ്ഞാപനം: വിശദമായ പരിശോധന വേണമെന്ന് കേന്ദ്രമന്ത്രി

Published : Sep 04, 2018, 06:05 PM ISTUpdated : Sep 10, 2018, 02:02 AM IST
കസ്തൂരി രംഗന്‍  അന്തിമ വിജ്ഞാപനം: വിശദമായ പരിശോധന വേണമെന്ന് കേന്ദ്രമന്ത്രി

Synopsis

കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു. മാറ്റങ്ങളോടെ കരട് വിജ്ഞാപനം ഇറക്കാൻ പരിസ്ഥിതി മന്ത്രാലയം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികൾ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.  

ദില്ലി: കസ്തൂരി രംഗന്‍  അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു. മാറ്റങ്ങളോടെ കരട് വിജ്ഞാപനം ഇറക്കാൻ പരിസ്ഥിതി മന്ത്രാലയം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികൾ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

കസ്തൂരി രംഗന്‍  ശുപാര്‍ശകളിൽ മാറ്റം വരുത്താനായി മൂന്ന് തവണ ഇറക്കിയ കരട് വിജ്ഞാപനത്തിന്‍റേയും കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങളോടെയുള്ള നാലാമത്തെ കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയത്. എന്നാൽ 2017ലെ കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്താനാകില്ലെന്ന ഹരിത ട്രൈബ്യൂണലിന്‍റെ വിധിയുടെ പശ്ചാതലത്തിൽ പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്‍റെ ഉപദേശം തേടിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുമാത്രമെ കസ്തൂരി രംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ പറഞ്ഞു.

കേന്ദ്രം കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് നൽകാത്തതാണ് കേരളത്തിൽ പ്രളയത്തിന്‍റെ ആഘാതം കൂട്ടിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാനത്തിന് നൽകിയിരുന്നു. ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ