
കൊൽകത്ത: കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാഷ്ട്രീയക്കാർക്കൊപ്പം രാജീവ് കുമാർ ധർണ്ണയിരുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കത്ത്.
ഭരണഘടനയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് കൊൽക്കത്ത മെട്രോ ചാനലിൽ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ സത്യാഗ്രഹത്തിലാണ് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറും പങ്കെടുത്തത്. സി ബി ഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡി ജി പിയും എ ഡി ജി പിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും സി ബി ഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam