
പാലക്കാട്: മമതയെ ന്യായീകരിച്ച് ജസ്റ്റിസ് കമാൽ പാഷ. സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്നും ഇപ്പോൾ ബംഗാളിൽ നടക്കുന്നത് ഇലക്ഷൻ വരാൻ പോകുന്നതിന്‍റെ കോലാഹലമാണെന്നും കമാൽപാഷ പാലക്കാട് പറഞ്ഞു.
സ്റ്റേറ്റിന്‍റെ ഫെഡറലിസത്തിൽ കേന്ദ്രം ഇടപെടാൻ പാടില്ല. സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഭരണഘടനാ വീഴ്ചയാണ്. സി ബി ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും തെറ്റ് സി ബി ഐയുടെ ഭാഗത്താണെന്നും കമാൽ പാഷ കൂട്ടിച്ചേർത്തു. പാലക്കാട് പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ.
ശാരദ ചിട്ടിഫണ്ട് കേസിൽ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തില്‍ രാജീവിന്‍റെ വസതിയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ദേശീയരാഷ്ട്രീയത്തെ മൊത്തം ഇളക്കിമറിക്കാന്‍ കാരണമാക്കും വിധം ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam