വൃദ്ധയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് പൊലീസ്‍; ദൃശ്യങ്ങൾ പുറത്ത്

Published : Aug 29, 2018, 09:44 AM ISTUpdated : Sep 10, 2018, 05:05 AM IST
വൃദ്ധയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് പൊലീസ്‍; ദൃശ്യങ്ങൾ പുറത്ത്

Synopsis

പൊലീസ് ഉദ്യോഗസ്ഥന്‍  വൃദ്ധയുടെ മുടിപിടിച്ചു വലിച്ച് റോഡിലിടുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിക് കില്‍ന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ആക്രമണം.    

പഞ്ചാബ്: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നവരായിരിക്കണം പൊലീസ്. എന്നാൽ ആ പൊലീസുകാർ തന്നെ ജനങ്ങളുടെ ജീവന് ഭീക്ഷണിയായലോ. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബിലെ ഒരു പൊലീസ് ഉദ്യേഗസ്ഥാൻ വൃദ്ധയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടതിനായിരുന്നു 70കാരിയായ ജസ്ബിര്‍ കൌര്‍ എന്ന വൃദ്ധയോട് പൊലീസിന്റെ പരാക്രമം. നിരവധി തവണ മുഖത്താഞ്ഞടിക്കുകയും മുടിക്ക് പിടിച്ച് തറയിലേക്ക് വലിച്ചിടുകയും ചെയ്തു. 

പൊലീസ് ഉദ്യോഗസ്ഥന്‍  വൃദ്ധയുടെ മുടിപിടിച്ചു വലിച്ച് റോഡിലിടുന്നതിന്റെയും മുഖത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളില്‍ വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിക് കില്‍ന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് ആക്രമണം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹിജാബ്, നിഖാബ്, ബുർഖ, മാസ്ക്; ധരിച്ചാൽ കടയിലേക്ക് പ്രവേശനമില്ല, സ്വർണ്ണക്കടകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി ബിഹാർ
അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ