സര്‍ക്കാര്‍ സ്കൂളില്‍ ആറ് വയസുകാരിയെ ഇലക്ട്രീഷന്‍ ക്രൂര പീഡനത്തിനിരയാക്കി

Published : Aug 12, 2018, 08:11 AM ISTUpdated : Sep 10, 2018, 03:33 AM IST
സര്‍ക്കാര്‍ സ്കൂളില്‍ ആറ് വയസുകാരിയെ ഇലക്ട്രീഷന്‍ ക്രൂര പീഡനത്തിനിരയാക്കി

Synopsis

സ്കൂള്‍ വിട്ട് മടങ്ങവെ ആറ് വയസുകാരിയെ സ്കൂളിലെ ഇലക്ട്രീഷന്‍ ക്രൂരമായി പീഡിപ്പിച്ചു. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ക്രൂരപീഡനം അരങ്ങേറിയത്.  ദില്ലി ഗോലെ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. സംഭവത്തില്‍ സ്‌കൂളിലെ ഇലക്ട്രീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു.  

ദില്ലി: സ്കൂള്‍ വിട്ട് മടങ്ങവെ ആറ് വയസുകാരിയെ സ്കൂളിലെ ഇലക്ട്രീഷന്‍ ക്രൂരമായി പീഡിപ്പിച്ചു. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് ക്രൂരപീഡനം അരങ്ങേറിയത്.  ദില്ലി ഗോലെ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. സംഭവത്തില്‍ സ്‌കൂളിലെ ഇലക്ട്രീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഓഗസ്റ്റ് എട്ടിനാണ് പീഡനം നടന്നത്. ക്ലാസ് കഴിഞ്ഞ്  വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് സ്‌കൂളിലെ പമ്പിങ് റൂമില്‍ വെച്ച് ഇലക്ട്രീഷ്യന്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ കരച്ചില്‍ നിക്കാതെ കുട്ടി വീട്ടിലെത്തി. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി നിര്‍ത്താതെ കരഞ്ഞതോടെ പീഡനവിവരം പുറത്തറിയുകയായിരുന്നു.  

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ആറുവയസുകാരിയെ ആശുപത്രിയിലെത്തിച്ച്  വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ കുട്ടി ക്രൂര പീഡനത്തിനിരയായെന്ന് വ്യക്തമായി.  മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍  ചെയ്ത പോലീസ്, പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി. ഇതിലൂടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അതേസമയം, വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ