വ്യോമസേന വിമാനം തകർന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Published : Feb 01, 2019, 11:23 AM ISTUpdated : Feb 01, 2019, 11:44 AM IST
വ്യോമസേന വിമാനം തകർന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Synopsis

എച് എ എൽ വിമാനത്താവളത്തിൽ വ്യോമസേന വിമാനം തകർന്നു വീണു. രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ബെംഗലുരു:  എച് എ എൽ വിമാനത്താവളത്തിൽ വ്യോമസേന വിമാനം തകർന്നു വീണു. രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിശീലന പറക്കല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.  മിറേജ് 2000 മോഡല്‍ വിമാനത്തിന്റെ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം തകര്‍ന്നത്. സ്ക്വാഡ്രന്‍ ലീഡര്‍ നേഗിയും അബ്രോളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. 

മിറേജ് 2000 വിമാനങ്ങളില്‍ ബെംഗലുരു എച്ച് എ എല്‍ നടത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പരിശീലന പറക്കലാണ് ദുരന്തത്തിന് കാരണമായത്. ഇലക്ട്രോണിക് വിഭാഗത്തിലും ആയുധ സംഭരണ രീതിയിലുമായിരുന്നു മാറ്റങ്ങള്‍ വരുത്തിയത്. കാര്‍ഗില്‍ സമയത്ത് ഉള്‍പ്പെടെ സൈന്യം വ്യാപകമായി ഉപയോഗിച്ച വിമാനമാണ് മിറേജ് 2000. 

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം