ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി, പരാതിക്കാരനായ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് പീഠം ദേവസ്വം വിജിലൻസ് കസ്റ്റ‍ഡിയിലെടുത്തു

Published : Sep 28, 2025, 02:26 PM ISTUpdated : Sep 28, 2025, 03:16 PM IST
Sabarimala temple

Synopsis

പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടില്‍ നിന്നാണ്  പീഠം കണ്ടെത്തിയത്

പത്തനംതിട്ട: ശബരിമലയിലെ കാണാതായ   ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന്  കണ്ടെത്തി.  ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.

പീഠം കാണാനില്ലെന്ന്  സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. പീഠം കാണാതായതിലെ വിവാദം ആദ്യം റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള:' അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല, മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല, നാളെ എസ്ഐടിക്ക് മൊഴി നല്‍കും' : ചെന്നിത്തല
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം