'എംപിയാകാനുള്ള യോ​ഗ്യതയുള്ളതുകൊണ്ടാണ് ദൗത്യം ഏൽപിച്ചത്, കേരളത്തിന് വേണ്ടി പ്രത്യേക പരി​ഗണനയോടെ പ്രവർത്തിക്കും': നിയുക്ത എംപി സി സദാനന്ദൻ

Published : Jul 20, 2025, 10:49 AM IST
c sadanandan

Synopsis

രാജ്യസഭാ എംപിയാകാനുള്ള യോ​ഗ്യതയുള്ളത് കൊണ്ടാണ് നേതൃത്വം ദൗത്യം ഏൽപിച്ചതെന്ന് നിയുക്ത എംപി സി സദാനന്ദൻ.

ദില്ലി: രാജ്യസഭാ എംപിയാകാനുള്ള യോ​ഗ്യതയുള്ളത് കൊണ്ടാണ് നേതൃത്വം ദൗത്യം ഏൽപിച്ചതെന്ന് നിയുക്ത എംപി സി സദാനന്ദൻ. തനിക്കെതിരായ സിപിഎമ്മിന്റെ വിമർശനത്തെ കാര്യമാക്കുന്നില്ലെന്നും കേരളത്തിനുവേണ്ടി പ്രത്യേക പരി​ഗണനയോടെ സഭയിൽ പ്രവർത്തിക്കുമെന്നും ദില്ലിയിലെത്തിയ സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചാരണത്തിനല്ല എംപി സ്ഥാനം തന്നതെന്നും പദവിയൊന്നുമില്ലെങ്കിലും അത് തുടരുമെന്നും സദാനന്ദൻ വ്യക്തമാക്കി. നാളെയാണ് സി. സദാനന്ദൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വികസിത ഭാരതം എന്നതാണ് ഒരൊറ്റ ലക്ഷ്യമെന്ന് സി സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ