കേരളത്തിന് കൈത്താങ്ങായി മിസോറാം; സര്‍ക്കാര്‍ രണ്ട് കോടിയും എംഎല്‍എമാര്‍ ഓരോ ലക്ഷം വീതവും നല്‍കും

By Web TeamFirst Published Aug 22, 2018, 1:52 PM IST
Highlights

 പ്രളക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് കരകയറാന്‍ സഹായവുമായി മിസോറാം. സംസ്ഥാനത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി.  മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലാ  പിണറായി വിജയന്  അയച്ച കത്തിലാണ് ധനസഹായത്തെക്കുറിച്ച് വിശദമാക്കിയത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യവും മിസോറാം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഐസ്വാൾ: പ്രളക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് കരകയറാന്‍ സഹായവുമായി മിസോറാം. സംസ്ഥാനത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി.  മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലാ  പിണറായി വിജയന്  അയച്ച കത്തിലാണ് ധനസഹായത്തെക്കുറിച്ച് വിശദമാക്കിയത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യവും മിസോറാം പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ സഹായമായ രണ്ട് കോടി കൂടാതെ  മിസോറാമിലെ 34 കോണ്‍ഗ്രസ് എം എല്‍ എ മാരും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്നും മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലാ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.  ആകെ 153 കോടി രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

25 കോടി നല്‍കിയ തെലുങ്കാനയാണ് സാമ്പത്തികമായി കേരളത്തെ ഏറ്റവും വലിയ തുക നല്‍കി സഹായിച്ചത്. മഹാരാഷ്‍ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച സഹായം. ഇത് കൂടാതെ, തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍, മഹാരാഷ്‍ട്രയില്‍ നിന്ന് മെഡിക്കല്‍ ടീം തുടങ്ങി അനേകം മറ്റ് സഹായങ്ങളും കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചു. 


 

click me!