സ്റ്റാലിനെ നേതാവായി അംഗീകരിക്കാം; പക്ഷെ ഒരു നിബന്ധനയുണ്ട്; അഴഗിരി

Published : Aug 30, 2018, 05:51 PM ISTUpdated : Sep 10, 2018, 02:05 AM IST
സ്റ്റാലിനെ നേതാവായി അംഗീകരിക്കാം; പക്ഷെ ഒരു നിബന്ധനയുണ്ട്; അഴഗിരി

Synopsis

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഴിഗിരിയായിരുന്നു കരുണാനിധിയുടെ പിന്‍ഗാമി എന്ന നിലയില്‍ ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ സ്റ്റാലിന്‍ പ്രതിഛായയുള്ള നേതാവായി വളര്‍ന്നതോടെ അഴഗിരി പിന്നിലായി. ഇതോടെ സ്റ്റാലിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതാണ് അഴഗിരിക്ക് തിരിച്ചടിയായത്

ചെന്നൈ: ഡിഎംകെയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന് മൂത്ത സഹോദരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ കലങ്ങി തെളിയുന്നത്.

പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെടുത്താല്‍ സ്റ്റാലിന്‍റെ നേതൃത്വം അംഗീകരിക്കാമെന്ന നിലപാടിലാണ് അഴഗിരി. ഡിഎംകെയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം പരസ്യമായി തന്നെ അദ്ദേഹം പ്രകടിപ്പിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഴിഗിരിയായിരുന്നു കരുണാനിധിയുടെ പിന്‍ഗാമി എന്ന നിലയില്‍ ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ സ്റ്റാലിന്‍ പ്രതിഛായയുള്ള നേതാവായി വളര്‍ന്നതോടെ അഴഗിരി പിന്നിലായി.

ഇതോടെ സ്റ്റാലിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതാണ് അഴഗിരിക്ക് തിരിച്ചടിയായത്. ഒടുവില്‍ സ്റ്റാലിനെ കൊല്ലുമെന്ന് പോലും അഴഗിരി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പുറത്തായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിനും കിട്ടുമോ വന്ദേ ഭാരത് സ്ലീപ്പർ സ്വപ്നയാത്ര? ദക്ഷിണേന്ത്യയിലേക്ക് അടക്കം വരുന്നത് 8 എണ്ണം; ആദ്യ ഫ്ലാഗ് ഓഫ് കൊൽക്കത്തയിൽ ആഘോഷമാക്കാൻ ബിജെപി
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ