'പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ല; ലാലുപ്രസാദ് യാദവിന്‍റെ ആരോഗ്യസ്ഥിതി മോശം'

Published : Nov 17, 2018, 10:49 PM IST
'പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ല; ലാലുപ്രസാദ് യാദവിന്‍റെ ആരോഗ്യസ്ഥിതി മോശം'

Synopsis

കാലിത്തീറ്റ കുംഭകോണകേസില്‍ പ്രതിയായ ലാലു പ്രസാദ് യാദവിനെ ഹൃദയ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്നാണ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്.

പാറ്റ്‍ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നു. പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ് ലാലു പ്രസാദ് യാദവിന്‍റേതെന്ന് എംഎല്‍എ രേഖ ദേവി പറഞ്ഞു.  റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ എംഎല്‍എ രേഖ ദേവി സന്ദര്‍ശിച്ചിരുന്നു.

ലാലു പ്രസാദ് യാദവിന്‍റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചതായും മികച്ച ചികിത്സ ലഭിക്കുന്നിടത്തേക്ക് അദ്ദേഹത്തെ മാറ്റണമെന്നും രേഖ ദേവി അഭിപ്രായപ്പെട്ടു. കാലിത്തീറ്റ കുംഭകോണകേസില്‍ പ്രതിയായ ലാലു പ്രസാദ് യാദവിനെ ഹൃദയ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്നാണ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖജനാവ് ശൂന്യം, കിട്ടാനുള്ളത് 96000 കോടി രൂപ, സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി മുംബൈയിലെ കോൺട്രാക്ടർമാർ
രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ