
കൊച്ചി:നാളെ കൊച്ചിൻ റിഫൈനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എംഎൽഎ വി പി സജീന്ദ്രന് വേദിയിൽ ഇടമില്ല. കൊച്ചിൻ റിഫൈനറി സ്ഥിതി ചെയ്യുന്ന കുന്നത്തുനാട് മണ്ഡലം എൽഎൽഎ യാണ് വി.പി സജീന്ദ്രൻ. റിഫൈനറിയിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി തുടങ്ങി വെച്ചത് യുപിഎ സർക്കാരാണെന്നും കോൺഗ്രസ് പ്രതിനിധിയെ മാറ്റി നിർത്തുന്നത് മനപൂർവ്വമാണെന്നും വി പി സജീന്ദ്രൻ ആരോപിക്കുന്നു.
റിഫൈനറി അധികൃതരുടെ ഭാഗത്ത് നിന്ന് പരിപാടിയെപ്പറ്റി അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്ന് വി പി സജീന്ദ്രൻ പറയുന്നു.
പ്രോട്ടോക്കോൾ പ്രകാരം എംഎൽഎക്ക് വേദിയിൽ ഇരിപ്പിടം നൽകേണ്ടതാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നു. ഐആർഇപി പ്ലാന്‍റ് ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി റിഫൈനറിയിൽ എത്തുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam