താജ്മഹൽ കണ്ടിട്ടെങ്കിലും മോദി സ്നേഹവും അനുകമ്പയുമെന്തെന്ന് പഠിക്കട്ടെ: അഖിലേഷ് യാദവ്

By Web TeamFirst Published Jan 10, 2019, 3:01 PM IST
Highlights

താജ്മഹൽ കണ്ടിട്ടെങ്കിലും സ്നേഹവും അനുകമ്പയുമെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിക്കെട്ടെയെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 

ലഖ്നൗ: താജ്മഹൽ കണ്ടിട്ടെങ്കിലും സ്നേഹവും അനുകമ്പയുമെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിക്കെട്ടെയെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ആ​ഗ്ര സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ടായിരുന്നു  അഖിലേഷിന്റെ ഈ  ട്വീറ്റ്. 

उम्मीद है देश के प्रधान ताजमहल से प्रेम-मोहब्बत का पाठ पढ़कर जाएँगे और अपने आनंद-विहार के बाद यहाँ के आसपास के आलू ,गन्ने और धान के किसानों के दुख-दर्द भी उनको याद आएँगे. दिल्ली से यूपी इतना दूर पहले कभी न था कि उसके बदहाल किसानों और व्यापारियों की देश के सिरमौर को ख़बर न हो. pic.twitter.com/gRfZuKsRHB

— Akhilesh Yadav (@yadavakhilesh)

ആ​ഗ്രയിലെത്തുമ്പോഴെങ്കിലും ഉരുളക്കിഴങ്ങ് കർഷകരുടെയും കരിമ്പും നെല്ലും കൃഷി ചെയ്യുന്നവരുടെയും സങ്കടങ്ങളും പ്രതിസന്ധികളും കാണാൻ മോദിക്ക് കഴിയട്ടെയെന്നും യാദവ് തന്റെ ട്വീറ്ററിൽ കുറിച്ചിട്ടുണ്ട്. ദില്ലിയിൽ നിന്നും അധികം അകലെയല്ല ആ​ഗ്രയെന്നും മോദി മനസ്സിലാക്കണം. 2980 കോടി ചെലവഴിച്ച വിവിധ പദ്ധതികളുടെ  ഉദ്ഘാടനം നിർവ്വഹിക്കാനാണ് മോദി ആ​ഗ്രയിലെത്തുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദിയുടെ ആ​ഗ്രാ സന്ദർശനം.
 

click me!