വീരമ‍ൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ അക്ഷയ് കുമാറിന്റെ പങ്കാളിത്തത്തിൽ വെബ്സൈറ്റ്

By Web TeamFirst Published Feb 16, 2019, 4:34 PM IST
Highlights

മുമ്പ്,  നിരവധി സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭിച്ചിട്ടുള്ള ഈ സൈറ്റ് വഴി പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്കും  സഹായം നൽകാവുന്നതാണ്. മരിച്ച ജവാന്മാരുടെ വിശദവിവരങ്ങൾ ഉള്ള ഈ വെബ്സൈറ്റിൽ ഓരോരുത്തരുടെയും കഴിവിനനുസരിച്ച്  10 രൂപ മുതൽ 15 ലക്ഷം രൂപ വരെ സംഭാവനയായി നൽകാം.

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പരിക്കേറ്റ പലരുടെയും അവസ്ഥ ​ഗരുതരമായി തുടരുകയാണ്. രാഷ്ട്രത്തിന് വേണ്ടി ജീവത്യാ​ഗം ചെയ്ത സൈനികർക്ക് ഓൺലൈൻ വഴി ധനസഹായം നൽകാൻ ജനങ്ങൾക്കും സാധിക്കും. അതിന് മുൻ കൈയെടുക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.

അക്ഷയ് കുമാറിന്റെ പങ്കാളിത്തത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് 'ഭാരത് കി വീർ' (bharatkeveer.gov.in.) എന്ന വെബ്സൈറ്റ് 2017 -ൽ ആരംഭിച്ചത്. മുമ്പ്, നിരവധി സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കിയിട്ടുള്ള ഈ സൈറ്റ് വഴി, പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കും സഹായം നൽകാവുന്നതാണ്. മരിച്ച ജവാന്മാരുടെ വിശദവിവരങ്ങൾ ഉള്ള ഈ വെബ്സൈറ്റിൽ ഓരോരുത്തരുടെയും കഴിവിനനുസരിച്ച് 10 രൂപ മുതൽ 15 ലക്ഷം രൂപ വരെ സംഭാവനയായി നൽകാം.

ഏതെങ്കിലും ഒരു പട്ടാളക്കാരന് 15 ലക്ഷം രൂപ ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ വെബ്സൈറ്റിലെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും. ഈ സംരംഭത്തിൽ പങ്കാളികളാകുന്നവർക്ക് ആഭ്യന്തരമന്ത്രാലയം സർട്ടിഫിക്കറ്റ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഭാരത് കി വീർ എന്ന വൈബ്സൈറ്റിലൂടെ രാജ്യത്തെ ഏത് കോണിലിരുന്നും ആര്‍ക്കുവേണമെങ്കിലും സൈനികരുടെ കുടുംബത്തെ സഹായിക്കാം. ഓരോ സൈനികന്‍റെയും അക്കൗണ്ടിലേക്ക് ഒരു വ്യക്തിക്ക് നേരിട്ട് പണം  നിക്ഷേപിക്കാനുള്ള സൗകര്യമാണ് വെബ്സൈറ്റിൽ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വ്യാഴാഴ്ചയാണ് സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേർക്ക് ഭീകരാക്രമണം നടന്നത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 78 വാഹനങ്ങളിലായി 2500 സൈനികർ ജമ്മുവിൽ നിന്ന് ശ്രീന​ഗറിലേക്ക് പരിശീലനം കഴിഞ്ഞ് മടങ്ങിപ്പോകവെയായിരുന്നു ഭീകരാക്രമണം. 

click me!