
ദില്ലി: സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയാണ് മോദി കോൺഗ്രസ് കുടുംബത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ആരെങ്കിലും കോൺഗ്രസ് പ്രസിഡന്റ് പദവിയിലിരുന്നിട്ടുണ്ടോ എന്ന് മോദി ചോദിച്ചിരുന്നു. അതിന് മറുപടിയായി കോൺഗ്രസ് പ്രസിഡന്റ് പദവിയിലിരുന്ന എല്ലാവരുടെയും പേരുൾപ്പെടെയുള്ള ലിസ്റ്റ് നൽകി മുൻധനമന്ത്രി പി. ചിദംബരം മറുപടിയും നൽകിയിരുന്നു.
1996 മുതൽ 1998 വരെ കോൺഗ്രസ് പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയാണ് സീതാറാം കേസരി. സോണിയാ ഗാന്ധിയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വഴിയൊരുക്കാനാണ് സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയെതെന്നാണ് മോദിയുടെ ആരോപണം. അദ്ദേഹം നെഹ്റു കുടുംബത്തിൽ നിന്നുള്ള ആളല്ലാത്തത് കൊണ്ടും ദളിത് വിഭാഗത്തിൽ നിന്നുളള നേതാവായിരുന്നത് കൊണ്ടുമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് മോദി ആവർത്തിച്ച് പറയുന്നു.
1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ടെന്ന് മുൻധനമന്ത്രി പി. ചിദംബരം ട്വിറ്ററിലൂടെ മോദിക്ക് മറുപടി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam