ദുരിതാശ്വാസ ക്യാമ്പിന്‍റെ ഭിത്തിയിടിഞ്ഞ് അപകടം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

By Web TeamFirst Published Aug 20, 2018, 11:03 AM IST
Highlights

കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പിന്‍റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ആറായി. പറവൂര്‍ കുത്തിയത്തോട് വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിന്‍റെ ഭാഗം തകര്‍ന്ന് വീണത്.  ഇതില്‍ ആറ് പേര്‍ അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടാവശിശഷ്ടത്തില്‍ നിന്നും രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു.

കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പിന്‍റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരണം ആറായി. പറവൂര്‍ കുത്തിയത്തോടാണ് വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിന്‍റെ ഭാഗം തകര്‍ന്ന് വീണത്.  

ഇതില്‍ ആറ് പേര്‍ അകപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടാവശിശഷ്ടത്തില്‍ നിന്നും രണ്ട് മൃതദേഹം കണ്ടെത്തിയിരുന്നു. വെള്ളക്കെട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പുറം ലോകവുമായി ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ദുരിതാശ്വാസ കേന്ദ്രം.

അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി. ആളുകള്‍ കൈകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് കൂടുതല്‍ അപകടത്തിന് കാരണമാകുന്നതിനാല്‍ വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ജെസിബി അടക്കമുള്ള എത്തിയാണ് കെട്ടിടാവശിഷ്ടം നീക്കം ചെയ്ത് ബാക്കി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 

click me!