മേഘാലയയിൽ ഖനിക്കുള്ളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാൻ കൂടുതൽ രക്ഷാപ്രവർത്തകർ

Published : Dec 29, 2018, 09:37 PM IST
മേഘാലയയിൽ ഖനിക്കുള്ളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാൻ കൂടുതൽ രക്ഷാപ്രവർത്തകർ

Synopsis

നാവികസേനയുടെ മുങ്ങൽ വിദ​ഗ്ദ്ധരും പത്ത് പമ്പുകളുമായി ഒഡിഷ അ​ഗ്നിശമന സേനാ വിഭാ​ഗവും ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്: മേഘാലയയിൽ ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായി തിരച്ചിൽ ശക്തമാക്കി അധികൃതർ. പതിനാറാം ദിവസമായ ഇന്നും തൊഴിലാളികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ദ്ധരും പത്ത് പമ്പുകളുമായി ഒഡിഷ അ​ഗ്നിശമന സേനാ വിഭാ​ഗവും ജയന്തിയ മലനിരകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഈ മാസം ഡിസംബർ 13 നാണ് മേഘാലയയിലെ ജയന്തിയ മലനിരകളിലെ കൽക്കരി ഖനിക്കുള്ളിൽ 17 തൊഴിലാളികൾ കുടുങ്ങിയത്. 

പമ്പ് നിർമ്മാണ കമ്പനിയായ കിർലോസ്കർ കമ്പനിയുടെ സഹായവും രക്ഷാപ്രവർത്തിനുണ്ട്. 20 പമ്പുകൾ ഉപയോ​ഗിച്ച് ഖനിക്കുള്ളിൽ നിറഞ്ഞിരിക്കുന്ന വെള്ളം പമ്പ് ചെയ്ത് പുറത്തേയ്ക്ക് കളയാനുള്ള സംവിധാനമാണ് ആദ്യം ചെയ്യുന്നത്. തൊട്ടടുത്ത നദിയിൽ നിന്നും ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞത് മൂലമാണ് തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിപ്പോയത്.  വെള്ളം പുറത്തു കളയാൻ തക്കവിധം ശേഷിയുള്ള പമ്പുകൾ ഇല്ലാത്തത് കൊണ്ടാണ് രക്ഷാപ്രവർത്തനം മന്ദ​ഗതിയിലായത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
19 കാരിയെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ചായക്കടക്കാരൻ, സംഭവം ബെംഗളൂരുവിൽ