
തിരുനെൽവേലി: ത്രിപുരയിൽ തകർക്കപ്പെട്ട ലെനിൻ പ്രതിമയ്ക്ക് പകരം തമിഴ്നാട്ടിൽ പ്രതിമ നിർമ്മിച്ച് സിപിഎം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലാ ഓഫീസിന് മുന്നിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ത്രിപുര തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ബിജെപി സർക്കാർ ബെലോണിയയിൽ നിന്ന് ലെനിന്റെ പ്രതിമ നീക്കം ചെയ്തത്. കാൽനൂറ്റാണ്ടിലധികമായി ത്രിപുര കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു.
ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ ജെസിബി ഉപയോഗിച്ച് ത്രിപുരയിൽ ലെനിന്റേതുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ശിൽപ്പങ്ങൾ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ നിരവധി സിപിഎം പ്രവർത്തകർക്കും അക്രമണം നേരിടേണ്ടി വന്നു. ഇവരുടെ വീടുകൾ ആക്രമിക്കുകയും ഓഫീസ് കെട്ടിടങ്ങൾ കയ്യേറുകയും ചെയ്തു. ത്രിപുരയിൽ പ്രതിമ തകർത്തപ്പോൾ തന്നെ തമിഴ്നാട്ടിൽ ലെനിന്റെ പുതിയ പ്രതിമ നിർമ്മിക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. ലെനിന്റെ 95ാം ജന്മദിനമായ ജനുവരി 11ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam