മകന് മുന്നില്‍ വച്ച് അമ്മയെ ബലാത്സംഗം ചെയ്തു

Published : Oct 04, 2018, 11:20 PM IST
മകന് മുന്നില്‍ വച്ച് അമ്മയെ ബലാത്സംഗം ചെയ്തു

Synopsis

ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന സമയത്താണ് അജ്ഞാതനായ ഒരാള്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി

ലുധിയാന: വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം മകന് മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്തു. ലുധിയാനയിലെ കുന്ദന്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഭവം വിശദീകരിക്കുന്നതിങ്ങനെയാണ്- ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന സമയത്താണ് അജ്ഞാതനായ ഒരാള്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. രണ്ടുവയസ്സുകാരനായ മകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. 

ഇതിന് ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ഇയാള്‍ അല്‍പസമയത്തിന് ശേഷം വീണ്ടും വന്നെങ്കിലും അയല്‍ക്കാര്‍ സഹായത്തിനെത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇങ്ങനെയെങ്കില്‍ അടുത്തയാഴ്ച മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തും'; ഇന്ധനവില വർധന കാരണം കനത്ത നഷ്ടമെന്ന് ഉടമകൾ
'പ്ലസ് ടു ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണം'; ആവശ്യവുമായി സിബിഎസ്ഇ വിദ്യാർഥികൾ