
ഡെറാഡൂൺ: പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. ബുധനാഴ്ച ചേർന്ന നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം മുന്നോട്ടുവച്ചത്. പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസടക്കമുളളവർ പ്രമേയത്തെ പിന്തുണച്ചു.
സഭയിൽ പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് പശുവിനെക്കുറിച്ചുള്ള ദീർഘ പ്രഭാഷണമാണ് ആര്യ നടത്തിയത്. മൃഗങ്ങളിൽ പശു മാത്രമാണ് ഓക്സിജൻ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി അവർ ചൂണ്ടിക്കാട്ടിയത്. കൂടാതെ പശുവിനെ മൂത്രത്തിന്റെ "ഔഷധ ഗുണങ്ങളെ" കുറിച്ചും ആര്യ സംസാരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam