
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറന്നേക്കുമെന്ന് മുന്നറിയിപ്പ്. 138 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാം തുറന്നേക്കുമെന്ന് പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 137.40 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.
ഡാം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം തമിഴ്നാടിന്‍റേതായിരിക്കും. 138 ലെത്തും മുമ്പ് ഡാം തുറക്കണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. അണക്കെട്ട് തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. പ്രദേശത്ത് നിന്ന് അയ്യായിരം പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കുമെന്നാണ് സൂചന. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.
വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കും. മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. പക്ഷെ വൈഗ അണക്കെട്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam