
ദില്ലി:മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് ഒരു കാരണമെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. അതുകൊണ്ടാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്.
ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക കമ്മിറ്റിക്കൾക്ക് രൂപം നൽകണം. കേന്ദ്ര ജലക്കമ്മീഷൻ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർവൈസറി കമ്മിറ്റിക് രൂപം നൽകണം. അണക്കെട്ടിന്‍റെ മാനേജ്‌മെന്‍റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam