ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി 29ന് കൊച്ചിയില്‍

Published : Jan 09, 2019, 06:38 PM ISTUpdated : Jan 09, 2019, 07:01 PM IST
ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്;  രാഹുല്‍ ഗാന്ധി 29ന് കൊച്ചിയില്‍

Synopsis

കേരളത്തിന്റെ നിലനിൽപ് തന്നെ നിർണയിക്കുന്നതാകും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പില്‍  ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കും

ദില്ലി: കേരളത്തിന്റെ നിലനിൽപ് തന്നെ നിർണയിക്കുന്നതാകും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പില്‍  ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം  ഈ മാസം 29 ന് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. ബൂത്ത് അധ്യക്ഷൻമാരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് മുല്ലപ്പള്ളിയുടെ പ്രചാരണ യാത്രയും രാഹുല്‍ ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പുനഃസംഘടന ചർച്ച പൂർത്തിയായി. എഴുപത് ശതമാനത്തിലധികം ബൂത്തുകൾ പുന:സംഘടിപ്പിച്ചു.  ബാക്കി ബൂത്തുകൾ ഉടൻ പുനഃസംഘടിപ്പിക്കും. അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ അനുമതിയോടെ നടപ്പിലാക്കും. അടുത്ത മാസം മൂന്ന് മുതൽ കാസർകോട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര തുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ ആൻറണി, സമൂഹമാധ്യമങ്ങളിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ അച്ചടക്കം ഉറപ്പാക്കും. ശബരിമല ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി