
ദില്ലി: രാജ്യ തലസ്ഥാനത്ത് ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗം ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂര പീഡനം നടന്നത്. ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ പരാതിയില്‍ പൊലീസ് ഇവരുടെ സഹപ്രവര്‍ത്തകരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ബിര്‍ജു (25) വിനോദ് കുമാര്‍ (31) എന്നിവരാണ് പിടിയിലായത്. ഒഫീസ് വിട്ട് മടങ്ങവെ സഹപ്രവര്‍ത്തകര്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് ഇവര്‍ മയക്ക് മരുന്ന് ചേര്‍ന്ന ശീതള പാനീയം യുവതിക്ക് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ സ്വന്തം ഫ്‌ളാറ്റിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
ബോധം വന്ന യുവതി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടുകാരോടൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പൊലീസ് യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. വൈദ്യപരിശോധനയില്‍ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam