പീഡനവിവരം പൊലീസിലറിയിച്ചു; പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

By Web DeskFirst Published Dec 17, 2017, 6:54 PM IST
Highlights

ആഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ മയിൻപ്പൂരി ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ ഒളിവിലാണ്. രണ്ടു മാസത്തോളമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പോലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യമാണ് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ കാരണമായത്. 

40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയാണ് ഇവര്‍ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. രണ്ടു മാസത്തോളമായി തുടരുന്ന പീഡനം മാതാപിതാക്കളോട് തുറന്നു പറയുകയും കുടുംബം പോലീസില്‍ പരാതി പെടുകയും ചെയ്തു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ല. പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം മൂലമാണ് പെണ്‍കുട്ടി മാത്രമുള്ള സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറി തീ കൊളുത്തിയത്. പ്രതികളായ മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

click me!