
കൊച്ചി: കേരളത്തിലെ പ്രമാദമായ ഒരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി തന്‍റെ കക്ഷിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ക്വാറി മാഫിയക്കെതിരെ നിയമപരമായി നീങ്ങിയതിനായിരുന്നു ഇയാളുടെ ഭീഷണിയെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു ഹരീഷ് വാസുദേവന്‍റെ വെളിപ്പെടുത്തൽ.
കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പരോളിനിറങ്ങുമ്പോൾ ശരിയാക്കിക്കളയും എന്നാണ് തന്‍റെ കക്ഷിയെ കൊലക്കേസ് പ്രതി ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. വളരെ ഉത്തരവാദിത്തത്തോടെയാണ് താനിത് പറയുന്നതെന്നും ഹരീഷ് വാസുദേവൻ ന്യൂസ് അവറിൽ പറഞ്ഞു. പരോളിനിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതി ആഘോഷത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത്തരം സംഭവങ്ങൾ എന്താണ് ജനങ്ങൾക്ക് കൊടുക്കുന്ന സന്ദേശമെന്നും ഹരീഷ് ചോദിച്ചു.
വീഡിയോ കാണാം
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam