
ലഖ്നൗ:ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് എൻ.ഡി തിവാരി അന്തരിച്ചു. ജന്മദിനമായ ഇന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ സ്ഥിതി വഷളാകുകയായിരുന്നു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam