മതതീവ്രവാദികളുടെ സമ്മർദ്ദം അനുവദിക്കരുത്, ശബരിമല വിധി നടപ്പാക്കണം; എന്‍ റാം

Published : Nov 17, 2018, 06:53 AM IST
മതതീവ്രവാദികളുടെ സമ്മർദ്ദം അനുവദിക്കരുത്, ശബരിമല വിധി നടപ്പാക്കണം; എന്‍ റാം

Synopsis

മാധ്യമങൾക്കെതിരെ പോലും ഈ സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമം അംഗീകരിക്കാനാവാത്തതാണ്. വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ഇത് ലൈംഗിക അതിക്രമം അല്ലെങ്കിൽ പിന്നെ എന്താണ്

ദില്ലി: ശബരിമല വിധി നടപ്പാക്കണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എൻ.റാം അഭിപ്രായപ്പെട്ടു. മതതീവ്രവാദികളുടെ സമ്മർദ്ദം അനുവദിച്ചു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശന വിലക്ക് ആചാരമാണെന്ന് കരുതുന്ന യഥാർത്ഥ ഭക്തരെ ബോധവൽക്കരിക്കണം. ശബരിമലയിൽ മാധ്യമങ്ങൾക്കെതിരെ നടന്ന അക്രമം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും റാം ദില്ലിയിൽ പറഞ്ഞു.

മാധ്യമങൾക്കെതിരെ പോലും ഈ സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമം അംഗീകരിക്കാനാവാത്തതാണ്. വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ഇത് ലൈംഗിക അതിക്രമം അല്ലെങ്കിൽ പിന്നെ എന്താണ്. മാധ്യമങ്ങൾ പൊതുവെ അവിടുത്തെ സത്യം പുറത്തു കൊണ്ടു വന്നു. ചില സ്ത്രീകൾക്ക് ഇത് പഴയ ആചാരമെന്ന തെറ്റിദ്ധാരണയുണ്ട്. അവരെ ബോധവൽക്കരിക്കണം. ഇത് ആചാരമാണെങ്കിൽ തെറ്റായ ആചാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു