നക്കീരന്‍ ഗോപാല്‍ ചെന്നൈയില്‍ അറസ്റ്റില്‍

Published : Oct 09, 2018, 09:46 AM IST
നക്കീരന്‍ ഗോപാല്‍ ചെന്നൈയില്‍ അറസ്റ്റില്‍

Synopsis

നക്കീരൻ പത്രാധിപർ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. 

ചെന്നൈ: നക്കീരൻ പത്രാധിപർ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പൂനെയിലേക്ക് പോകും വഴി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞമാസം കോളേജ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  രുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.  

നിര്‍മലാദേവി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമായി ബന്ധപ്പെടുത്തി ഗവര്‍ണര്‍ക്കും ഓഫീസിനുമെതിരെ ലേഖനമെഴുതിയെന്നാണ് ഗോപാലിനെതിരായ ആരോപണം. വഴങ്ങികൊടുക്കുകയാണെങ്കിൽ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു അധ്യാപികയുടെ ഉപദേശം. ഈ സംഭവത്തില്‍ ഉന്നത തലത്തില്‍ വരെ ഇടപെടലുണ്ടെന്നായിരുന്നു ലേഖനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും