
തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗികാരോപണ വിവാദത്തെ തുടർന്ന് നാനാ പടേക്കർ ഏറ്റവും പുതിയ സിനിമയായ ഹൗസ്ഫോർ 4 ൽ നിന്ന് പിന്മാറി. വിവാദത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാൻ മാറിയതിനെ തുടർന്നാണ് നാനാ പടേക്കറിന്റെ പിൻമാറ്റം. സംവിധായകൻ സാജിദ് ഖാനെതിരെ നടന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന അക്ഷയ്കുമാറിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഈ പിൻമാറ്റം.
തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണത്തിൽ അന്വേഷണം നടത്തി സത്യം തെളിയുന്നത് വരെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് കരുതിയാണ് പിൻമാറുന്നതെന്ന് നാനാ പടേക്കർ വിശദീകരണം നൽകി. ''താന്‍ ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ കൂടെ ജോലി ചെയ്യില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണം എന്നായിരുന്നു.'' അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തതിന് ശേഷം താൻ സംവിധാനത്തിൽ നിന്ന് മാറുന്നതായി സാജിദ് ഖാനും അറിയിച്ചു.
തനിക്കെതിരെ വന്ന ആരോപണത്തോടെ തന്റെ കുടുംബവും ഹൗസ്ഫുള്ളിന്റെ നിര്‍മ്മാതാക്കളും സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്നും ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സജിദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. ആരോപണത്തിന് പിന്നിലെ സത്യം തെളിയിക്കുമെന്നും മാധ്യമസുഹൃത്തുക്കള്‍ സത്യം വെളിപ്പെടുന്നതിന് മുമ്പ് ആരെയും വിധിക്കരുതെന്നും സജിദ് ഖാന്‍ ട്വിറ്ററിൽ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam