കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് 'മന്‍ കീ ബാത്തി'ല്‍ മോദിയുടെ അഭിനന്ദനം

Published : Aug 26, 2018, 01:33 PM ISTUpdated : Sep 10, 2018, 02:57 AM IST
കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് 'മന്‍ കീ ബാത്തി'ല്‍ മോദിയുടെ അഭിനന്ദനം

Synopsis

രക്ഷാബന്ധന്‍ ആശംസകളോടെയാണ് മോദി സംഭാഷണം തുടങ്ങിയത്. തുടര്‍ന്ന് രാജ്യം ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നതിനെ പറ്റിയും സൂചിപ്പിച്ചു. ഇതിന് ശേഷമാണ് കേരളത്തിലെ പ്രളയത്തെ പറ്റി സംസാരിച്ചത്  

ദില്ലി: കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ലാണ് മോദി സൈനികരെ അഭിനന്ദിച്ചത്. 

ദുരിതത്തില്‍ വലയുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ടെന്നും പല മേഖലകളില്‍ നിന്നായി കേരളത്തിന് പിന്തുണയെത്തിയെന്നും മോദി 'മന്‍ കീ ബാത്തി'ല്‍ പറഞ്ഞു. 

രക്ഷാബന്ധന്‍ ആശംസകളോടെയാണ് മോദി സംഭാഷണം തുടങ്ങിയത്. തുടര്‍ന്ന് രാജ്യം ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കൊരുങ്ങുന്നതിനെ പറ്റിയും സൂചിപ്പിച്ചു. ഇതിന് ശേഷമാണ് കേരളത്തിലെ പ്രളയത്തെ പറ്റി സംസാരിച്ചത്. കേരളം വേഗത്തില്‍ തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്വിഷ ശർമയുടെ മരണം: അന്വേഷണം ഊർജിതമാക്കി സിബിഐ; ഡമ്മി പ്രതിമ ഉപയോ​ഗിച്ച് സംഭവങ്ങൾ പുനരാവിഷ്കരിച്ചു
സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമല്ല: സുപ്രീംകോടതി