സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് മോദി

By Web TeamFirst Published Jan 1, 2019, 5:48 PM IST
Highlights

സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 

ദില്ലി: സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മിന്നലാക്രമണത്തെ കുറിച്ചും മോദി പ്രതികരിച്ചു. മിന്നലാക്രമണത്തിനുളള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നു. സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊർജിത് പട്ടേല്‍ സ്വയം രാജിവച്ചതാണ്. അത് രാഷട്രീയ സമ്മർദ്ദം കൊണ്ടല്ല. രാജി സന്നദ്ധത ഏഴ് മാസം മുമ്പ് ഊർജിത് പട്ടേൽ തന്നെ അറിയിച്ചിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി വിലയിരുത്തും. 2019 ലെ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരായ ജനങ്ങളുടെ പോരാട്ടമെന്നും മോദി പറ‍ഞ്ഞു.  


 

click me!