പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നയന്‍താരയുടെ 10 ലക്ഷം

By Web TeamFirst Published Aug 17, 2018, 7:42 PM IST
Highlights

സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്

ചെന്നെെ: കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ സഹായഹസ്തവുമായി ചലച്ചിത്ര താരം നയന്‍താരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയത്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.

donates 10 lakhs towards Kerala CM distress relief fund 👌👏

— Kaushik LM (@LMKMovieManiac)

സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മലയാളി താരങ്ങളെ കൂടാതെ കമലഹാസന്‍, സൂര്യ, കാര്‍ത്തി, പ്രഭാസ് എന്നിങ്ങനെ അനവധി പേര്‍ സഹായവുമായി എത്തി.

click me!