കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേര സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും (എന്‍ആര്‍ഐ)പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു

തൃശൂര്‍: കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കേര സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും (എന്‍ആര്‍ഐ)പ്രത്യേക സേവന കൗണ്ടറുകള്‍ ആരംഭിക്കുന്നു. ഈ കൗണ്ടറുകളിലൂടെ ശാഖയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങള്‍ ലളിതമാക്കുന്നതിനും എല്ലാവര്‍ക്കും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതും ലക്ഷ്യംവെച്ചാണ് കെഎസ്എഫ്ഇയുടെ ഈ സംരംഭമെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് പിഎന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും കൂടുതല്‍ സൗഹൃദപരവും കാര്യക്ഷമവുമായ സേവനാന്തരീക്ഷം ഒരുക്കുന്നതിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നത്.