അയൽക്കാർ തമ്മിൽ വഴക്ക് പതിവ്; കൊല്ലത്ത് 78 വയസുള്ള റിട്ട: അധ്യാപികയെ ക്രൂരമായി മർദിച്ച് അയൽവാസി, അറസ്റ്റിൽ

Published : Aug 05, 2025, 10:12 PM ISTUpdated : Aug 05, 2025, 10:34 PM IST
woman attack

Synopsis

റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെ ആണ് അയൽവാസിയായ ശശിധരൻ വീട് കയറി ആക്രമിച്ചത്.

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെ ആണ് അയൽവാസിയായ ശശിധരൻ വീട് കയറി ആക്രമിച്ചത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൊട്ടാരക്കര ഗാന്ധിമുക്കിലാണ് സംഭവം. അയൽക്കാരായ സരസമ്മയും ശശിധരൻ്റെ വീട്ടുകാരും തമ്മിൽ വഴക്ക് പതിവാണ്. ഇന്നലെ രാവിലെയും തർക്കമുണ്ടായി.

തുടർന്ന് റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ശശിധരൻ അതിക്രമിച്ച് കയറി. സരസമ്മ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് ശശിധരനെ ആക്രമിച്ചു. പിന്നാലെ വടി പിടിച്ചു വാങ്ങി സരസമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയും ആക്രമിച്ചു. ശശിധരനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും