
ന്യൂഡല്‍ഹി: ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഹരിയാനയില്‍ വീണ്ടും അക്രമം തുടങ്ങിയാതായി റിപ്പോര്‍ട്ട്. സിര്‍സയില്‍ ദേര അനുകൂലികള്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു . രണ്ട് കാറുകളാണ് കത്തിച്ചത് . സംയമനം പാലിക്കണമെന്ന് സിര്‍സ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
വാദത്തിനിടെ കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ച് ഗുര്‍മീത് റാം റഹീം സിംഗ് . കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗുര്‍മീതിന്‍റെ പ്രായം പരിഗണിക്കണമെന്ന് ഗുര്‍മീതിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഗുര്‍മീത് സാമൂഹ്യസേവകനെന്നും അഭിഭാഷകന്‍ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു . ജയിലിലെ വായനാമുറിയിലാണ് താത്ക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam