പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററില്‍ കാണില്ല!

Published : Dec 14, 2018, 10:17 AM ISTUpdated : Dec 14, 2018, 12:04 PM IST
പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററില്‍ കാണില്ല!

Synopsis

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നെങ്കിലും അത് മീറ്ററില്‍ കാണിക്കാതിരിക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മീറ്റർ പുതുക്കുന്നത് വരെ നിരക്ക് കാണിക്കുന്ന ചാർട്ട് ഓട്ടോകളിൽ പ്രദർശിപ്പിക്കണം  

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്‌തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. 

നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള നാല് ഘട്ടങ്ങളിലായി മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പുതിയ നിരക്കിലേക്ക് മാറ്റാം. ഏതാണ്ട് അടുത്ത ഡിസംബര്‍ മാസം വരെ ഇതിനായി സമയമെടുത്തേക്കുമെന്നാണ് സൂചന. 

അതേസമയം പുതിയ നിരക്ക് മീറ്ററില്‍ കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ്ജ് സൂചിപ്പിക്കുന്ന ചാര്‍ട്ട് ഓട്ടോ ഡ്രൈവര്‍ സൂക്ഷിക്കണം. ഈ ചാര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നല്‍കും. 

ഓട്ടോയ്ക്ക് മിനിമം നിരക്ക് 25 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിനിമം ദൂരമായ ഒന്നര കിലോമീറ്ററിന് ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപ നല്‍കണം. നാലുചക്ര ഓട്ടോകള്‍ക്കാണെങ്കില്‍ മിനിമം നിരക്ക് 30 രൂപയും അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വച്ചുമാണ് ഇനി ഈടാക്കുക. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള ഓട്ടത്തിന് 50 ശതമാനം നിരക്ക് അധികം ഈടാക്കുകയും ചെയ്യാം. 

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നെങ്കിലും അത് മീറ്ററില്‍ കാണിക്കാതിരിക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മീറ്റര്‍ പുതുക്കാന്‍ കൂടുതല്‍ വൈകുന്നതോടെ ഈ ദുരിതം കൂടുകയേ ഉള്ളൂ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ