
ഭോപ്പാല്‍: വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തില്‍ എത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കോണ്‍ഗ്രസിനെ തുരത്താന്‍ ബിജെപിയുടെ കുതന്ത്രം. 2003 മുതല്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി പരമാവധി മജീഷ്യന്മാരെ വാടകയ്ക്ക് എടുക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി.
മാജിക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ബിജെപി നേതൃത്വത്തിന്‍റെ ലക്ഷ്യം. ബിജെപി സര്‍ക്കാരുകള്‍ ചെയ്തതും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ മജീഷ്യന്മാരിലൂടെ ജനങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതിയെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
ആളുകള്‍ നിരവധി പേര്‍ എത്തുന്ന പ്രദേശങ്ങളില്‍ മാജിക്ക് അവതരിപ്പിക്കും. എത്രയും വേഗം മാജിക് പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 58 സീറ്റുകളും ലഭിച്ചു.
1993 മുതല്‍ 2003 വരെ ദിഗ്‍വിജയ് സിംഗിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിച്ചത്. ഇക്കാലത്തെ മധ്യപ്രദേശും ഇപ്പോഴുള്ള മധ്യപ്രദേശും തമ്മിലുള്ള അന്തരങ്ങളാണ് മാജിക്കിലൂടെ അവതരിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam