
ദില്ലി: രാജ്യത്തിനായി ജീവന്‍ബലി നല്‍കിയ സ്വാതന്ത്ര്യസമര സേനാനികളെ നന്ദിയോടെ സ്മരിക്കേണ്ടത് ഇന്തയിലെ ഓരോ പൌരന്‍റെയും കടമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, ഒരു കുടുംബത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടം പലരും മന:പൂര്‍വം വിസ്മരിച്ചു എന്നും മോദി പറഞ്ഞു. നെഹ്റു കുടുംബത്തെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ.അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പോരാട്ടമാണ് ‘ഒരു കുടുംബത്തിനു’ വേണ്ടി മറന്നു കളഞ്ഞത്. സ്വാതന്ത്ര്യത്തിന് ശേഷം പല നയങ്ങളും ബ്രിട്ടീഷ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വിദേശികളുടെ കണ്ണിലൂടെ എല്ലാം നോക്കിക്കാണേണ്ടതല്ലെന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയെ പഠിപ്പിച്ചത്- മോദി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ നേതൃത്വത്തിൽ നടന്ന ‘ആസാദ് ഹിന്ദ് ഫൗജ്’ പ്രഖ്യാപനത്തിന്‍റെ 75-ാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam