
എറണാകുളം: ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും.
ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. മഴയിൽ പലയിടത്തും സർവീസ് റോഡുകൾ തകർന്നതും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് എൻഎച് എഐ നിലപാട് അറിയിച്ചതോടെ ടോൾ പിരിവ് നിർത്തുന്നതിൽ കോടതി ഇടപെട്ടില്ല.ട്രാഫിക് മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ NHAIക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam