വിധവയുടെ കുടുംബത്തിനെ കയ്യേറ്റം ചെയ്ത് എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി

Published : Oct 14, 2018, 01:45 PM ISTUpdated : Oct 14, 2018, 02:20 PM IST
വിധവയുടെ കുടുംബത്തിനെ കയ്യേറ്റം ചെയ്ത് എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി

Synopsis

അയല്‍വാസികളായ ബഷീറും ഹക്കീമും ബീനയും ചേര്‍ന്ന് വര്‍ഷങ്ങളായി തങ്ങളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പ്രസന്ന പറഞ്ഞു. തങ്ങളെ ആരും സഹായിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നില്‍ ഇനി ബാക്കിയുള്ളതെന്നും പ്രസന്ന പറയുന്നു. അതേ സമയം അങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നും പ്രശ്നം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ബഷീറിന്‍റെ പ്രതികരണം.  

ആലപ്പുഴ: എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി മരിച്ച സൈനികന്‍റെ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും കൊലവിളി നടത്തുകയും ചെയ്തു. സർക്കാർ ജീവനക്കാരായ ബന്ധുക്കൾക്കൊപ്പം എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ല സെക്രട്ടറി എ.എ ബഷീർ കണ്ടല്ലൂരിലെ വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. അതിക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും, ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് വീട്ടമ്മ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് രാവിലെ പതിനൊന്നാടെയായിയിരുന്നു സംഭവങ്ങളുടെ തുടക്കം. വീട് കെട്ടുന്നതും ചുറ്റുമതില്‍ കെട്ടുന്നതും അയല്‍വാസികളായ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുപാടുകാലം തടസപെടുത്തിയരിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം അവസാനം വീട്ടമ്മ പ്രസന്ന വീടുകെട്ടി. 
എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രറി എ.എ ബഷീറും സഹോദരന്‍ കായംകുളം സേല്‍ടാക്സ് ഓഫീസര്‍ ഹക്കീമും ഭാര്യ പഞ്ചായത്ത് ജീവനക്കാരി ബീനയും പലവിധ തടസ്സങ്ങള്‍ ഉണ്ടാക്കിയത് മൂലം ചുറ്റുമതില്‍ കെട്ടാന്‍ പ്രസന്നയ്ക്ക് സാധിച്ചിരുന്നില്ല. 

അവസാനം തഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം ചുറ്റു മതില്‍ കെട്ടാന്‍ തുടങ്ങിയതതോടെയാണ് ബഷീറിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ സംഘടിച്ച് ആക്രമണം നടന്നത്. കൈലിമുണ്ടുടുത്ത് ഷര്‍ട്ടിടാതെ കയറി വന്ന എന്ന എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയും കൂട്ടരും പ്രസന്നയേയും അമ്മയേയും മകനേയും കയ്യേറ്റം ചെയ്യുകയും കൊലവിളി നടത്തുകയുമായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ വൈകിട്ട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയും സിസിടിവി ദൃശ്യങ്ങളും കനക്കുന്ന് എസ്ഐക്ക് കൈമാറിയെങ്കിലും ബഷീര്‍ അവിടെയും ഭരണസ്വാധീനം ഉപയോഗിച്ച് കഴിഞ്ഞിരുന്നു.

ബീനയെ വീട്ടില്‍ കയറി പരാതിക്കാരിയായ പ്രസന്നയുടെ മകന്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസില്‍കുടുക്കുമെന്ന് എസ്ഐ പിറ്റേദിവസം ഭീഷണിപ്പെടുത്തി.എന്നാല്‍ പ്രസന്നയോ മകനോ അന്നേ ദിവസം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയില്ലെന്ന് സിസിടിവി പരിശോധിച്ചാല്‍ മനസ്സിലാകും. വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത ശേഷം ഒരു മണിക്കൂറിലധികം സമയം ബഷീറടക്കമുള്ള മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊലവിളിയായിരുന്നു എന്ന് പ്രസന്ന പറയുന്നു.

അയല്‍വാസികളായ ബഷീറും ഹക്കീമും ബീനയും ചേര്‍ന്ന് വര്‍ഷങ്ങളായി തങ്ങളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പ്രസന്ന പറഞ്ഞു. തങ്ങളെ ആരും സഹായിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നില്‍ ഇനി ബാക്കിയുള്ളതെന്നും പ്രസന്ന പറയുന്നു. അതേ സമയം അങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നും പ്രശ്നം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ബഷീറിന്‍റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ