ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ: ശിവസേന

Published : Oct 14, 2018, 01:13 PM ISTUpdated : Oct 14, 2018, 01:14 PM IST
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ: ശിവസേന

Synopsis

ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേനയുടെ പരസ്യാഹ്വാനം. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ 'ആചാരം തെറ്റിച്ച്' യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. 

തിരുവനന്തപുരം:  ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേനയുടെ പരസ്യാഹ്വാനം. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ 'ആചാരം തെറ്റിച്ച്' യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. 

തൃപ്തി ദേശായിയെ മല കയറാൻ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.  ശബരിമല നട തുറക്കുന്ന 17, 18 ദിവസങ്ങള്‍ ശിവസേന പ്രവർത്തകർ ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികൾ മലകയാറാൻ എത്തിയാൽ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു. വനിതാ പ്രവർത്തകർ പാമ്പയിലും നിലയ്ക്കളിലും സാന്നിധാനത്തും ഉണ്ടാകും. ബി.ജെ.പി. ലോങ് മാര്ച്ച് നടത്തേണ്ടത് സെക്രട്ടറിയറ്റിന് മുന്നിലേക്കല്ല, കേന്ദ്രത്തിനു മുന്നിലേക്കാണെന്നും ശിവസനേ ജില്ലാ നേതാവ് പരിഹസിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ