നിപ; രണ്ടുപേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്

Web Desk |  
Published : Jun 02, 2018, 06:32 AM ISTUpdated : Oct 02, 2018, 06:35 AM IST
നിപ; രണ്ടുപേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്

Synopsis

നിപ്പ വാറസ് ബാധ സ്ഥിരീകരിച്ചവരുടെ നിലയിൽ പുരോഗതി വിദഗ്ദോപദേശം കിട്ടിയാൽ വിട്ടയക്കും

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇവർക്ക് റിബ വൈറിൻ എന്ന മരുന്ന് കൊടുത്തിരുന്നു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കൽ സംഘത്തിന്‍റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയുള്ളു. ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അവലോകന യോഗം ചേരും.

നിപ്പ വൈറസ് ബാധ വ്യാപിക്കുമെന്ന സൂചനയെ തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അതീവ ജാഗ്രത നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ ആളുകൾ കൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.

കഴിഞ്ഞ ദിവസം നിപ്പ വൈറസ് മറണം സംഭവിച്ച കാരശ്ശേരി പഞ്ചായത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.  ഇവിടുത്ത കള്ളുഷാപ്പ് അടപ്പിച്ചു. തെങ്ങിൽ വവ്വാലുകൾ ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. രോഗം ബാധിച്ചവരുമായി ബന്ധമുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദേശമുണ്ട്. ഇതിന്‍റെ ഭാഗമായി ആശുപത്രികളിലെ ക്യു സന്പ്രദായം എടുത്തുകളഞ്ഞ് പലയിടങ്ങളിലും ടോക്കൻ സന്പ്രദായം ഏർപ്പെടുത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ലഘുലേഘകൾ വിതരണം ചെയ്യുന്നുണ്ട്. സിനിമ ഹാളുകൾ പൂട്ടുന്ന കാര്യം മുനിസിപ്പാലിറ്റികളുടെ പരിഗണനയിലുണ്ട്.

നിപ്പ ബാധിതരുമായി അടുത്തിടപഴകിയവർ നിശ്ചിത കാലാവധി കഴിയുന്നത് വരെ കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇന്ന് പുറത്ത് വന്ന റിസൾട്ടുകളിൽ ഏഴും നെഗറ്റിവാണ്. ഇതുവരെ ആകെ 193 സാമ്പിളുകൾ പരിശോധിച്ചതിൽ 18 സാന്പിളുകൾ മാത്രമാണ് പൊസിറ്റിവ്.

രോഗ ലക്ഷണങ്ങളോടെ 17 പേർ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗികളുടെ വിവരമറിയാൻ മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പ് ഹെൽപ്പ് ഡസ്ക് തുടങ്ങും. മെഡിക്ക്ൽ കോളജിൽ പൊലീസ് എയിഡ് പോസ്റ്റും സഥാപിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള മലയാളിയായ ഡോക്ടർ ഷംസീർ സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഒന്നേമുക്കാൽ കോടി രൂപ ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു