
ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈംഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ ട്രാഫിക് പൊലീസുകാരാണ് രക്ഷപ്പെടുത്തിയത്. കെഡബ്ളിയുംഎഎൻ എന്റർടെയ്ൻമെന്റിന്റെ സഹസ്ഥാപകനാണ് നിർബൻ ദാസ് ബ്ലാ. സ്റ്റേഷനിലെത്തിച്ചതിന് ശേഷം സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ചു വരുത്തിയാണ് അദ്ദേഹത്തെ തിരികെ അയച്ചത്.
കെഡബ്ലിയുഎഎൻ ൽ നിന്ന് ദാസ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിർബൻ ദാസിനെതിരെ മൂന്ന് വനിതകൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇതിന് തുടർന്ന് ഇയാൾ വളരെ അസ്വസ്ഥനായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. സ്ത്രീകളെ ചൂഷണത്തിന് വിധേയരാക്കുന്ന ആരെയും പിന്തുണയ്ക്കില്ലെന്ന നിലപാടാണ് കെഡബ്ളിയുഎഎൻ സ്വീകരിച്ചിരിക്കുന്നത്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം തൊഴിലാളികൾക്ക് ഒരുക്കി നൽകുകയാണ് തങ്ങളുടെ ലക്ഷ്യം.
ലൈവ് ലൗ ലൈഫ് ഫൗണ്ടേഷന്റെ ഉപദേശക സമിതിയിൽ നിന്ന് ബ്ലായെ പുറത്താക്കുകയും ചെയ്തിരുന്നു. ദീപിക പദുക്കോണാണ് ഈ സംഘടനയുടെ മേധാവി. കൂടാതെ റൺബീർ കപൂർ, ഹൃത്വിക് റോഷൻ, ടൈഗർ ഷ്റോഫ്, സോനം കപൂർ, ശ്രദ്ധാ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും ഈ സംഘടനയിൽ അംഗങ്ങളാണ്. നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗികാരോപണ വിവാദം ഇപ്പോൾ ബോളിവുഡ്ഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam